ത്രിമാന അച്ചടിരംഗത്ത് ആഗോള ശ്രദ്ധ നേടാന്‍ യു.എ.ഇ ഒരുങ്ങുന്നു

ദുബായ് -  ത്രിമാന അച്ചടിസാങ്കേതിക വിദ്യയുടെ രാജ്യാന്തര കേന്ദ്രമായി യു.എ.ഇയെ മാറ്റാനുള്ള പദ്ധതിക്ക് ദുബായില്‍ തുടക്കം. വിവിധ സ്ഥാപനങ്ങളുടെയും സാങ്കേതികവിദ്യാഭ്യാസ വിദഗ്ധരുടെയും പങ്കാളിത്തമുള്ള 3ഡി പ്രിന്റിംഗ് സ്ട്രാറ്റജിക് അലയന്‍സിന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രൂപം നല്‍കി. ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയപ്പോഴായിരുന്നു ശൈഖ് ഹംദാന്റെ പ്രഖ്യാപനം.

3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ വികസനം, പരീക്ഷണം, വിവിധ ഉല്‍പന്നങ്ങളുടെ നിര്‍മാണം തുടങ്ങിയവക്ക് പ്രത്യേക ഡിസ്ട്രിക്ട് രൂപവല്‍ക്കരിക്കും. ഗവേഷണ കേന്ദ്രങ്ങള്‍, രാജ്യാന്തര സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, എന്‍ജിനീയറിംഗ് സ്ഥാപനങ്ങള്‍ എന്നിവയുടെ ആസ്ഥാനം കൂടിയായിരിക്കും ഇത്. ഉല്‍പന്നങ്ങള്‍ സംഭരിക്കാനും മറ്റുമായി ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വെയര്‍ഹൗസ് ഇവിടെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News