Sorry, you need to enable JavaScript to visit this website.

ദുബായ് മെട്രോ റെഡ് ലൈന്‍ പദ്ധതിക്ക് തുടക്കമായി, ചെലവ് 1100 കോടി ദിര്‍ഹം

ദുബായ്- റൂട്ട് 2020 എന്ന പേരില്‍ ദുബായ് മെട്രോയുടെ റെഡ് ലൈന്‍ ജബല്‍അലി സ്റ്റേഷന്‍ മുതല്‍ 15 കി.മീ. ദീര്‍ഘിപ്പിച്ച് ദുബായ് എക്‌സ്‌പോ 2020 നഗരിയുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക്  സമാരംഭം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ആണ് പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.

1100 കോടി ദിര്‍ഹം ചെലവഴിച്ച് നിര്‍മിക്കുന്ന പുതിയ റൂട്ട് വരുന്ന സെപ്റ്റംബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. റൂട്ട് 2020 യാഥാര്‍ഥ്യമാകുന്നതോടെ, ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകളുടെ മൊത്തം ദൈര്‍ഘ്യം 90 കി.മീറ്ററായി വര്‍ധിക്കും. അതേസമയം, ദുബായിലെ ആകെ റെയില്‍പാതകളുടെ നീളം 101 കി.മീറ്ററായി മാറും.

ഇതില്‍ 90 കി.മീ. മെട്രോയ്ക്കും 11 കി.മീ. ട്രാമിനുമായാണ് വര്‍ധിക്കുക. ജബല്‍അലി, ഗാര്‍ഡന്‍, ഡിസ്‌കവറി ഗാര്‍ഡന്‍, അല്‍ഫുജ്‌റാന്‍, ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ്, ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്, എക്‌സ്‌പോ എന്നിങ്ങനെ ഏഴ് പുതിയ സ്റ്റേഷനുകളും റൂട്ട് 2020യിലൂടെ സ്ഥാപിതമാകും.

 

Latest News