Sorry, you need to enable JavaScript to visit this website.

കോവിഡ്: ഖത്തറില്‍ നാല് മരണംകൂടി

ദോഹ- ഖത്തറില്‍ നാലു പേര്‍കൂടി കോവിഡ് 19 ബാധിച്ച് മരിച്ചതോടെ മൊത്തം മരണസംഖ്യ 138 ആയി. ഇന്ന് രോഗം ബാധിച്ചവര്‍  608. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 50, 55, 67, 74 വയസുള്ളവരാണ്  24 മണിക്കൂറിനിടെ മരിച്ചത്.  5,202 പേരില്‍ നടത്തിയ പരിശോധനയില്‍ 608 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

1,204 പേര്‍ കൂടി രോഗവിമുക്തരായതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 96,107 ആയി ഉയര്‍ന്നു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5,308 ആയി. 154 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്. മൊത്തം രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു.

 

 

Latest News