തമിഴ്‌നാട് വൈദ്യുതി വകുപ്പ് മന്ത്രിക്ക് കോവിഡ് 

ചെന്നൈ- തമിഴ്‌നാട് വൈദ്യുതി വകുപ്പ് മന്ത്രിയും എഐഡിഎഡിഎംകെ നേതാവുമായ പി തങ്കമണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിക്കപ്പെടുന്ന രണ്ടാമത്തെ മന്ത്രിയാണ് തങ്കമണി. നേരത്തെ  ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ പി അന്‍പഴകന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

എംഎല്‍എമാരായ കെ പളനി ,അമ്മന്‍ കെ അര്‍ജുനന്‍,എന്‍ സദന്‍ പ്രഭാകര്‍,കാമരാജുരു എന്നിവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.മുന്‍മന്ത്രിയും മുതിര്‍ന്ന എഐഎഡിഎംകെ നേതാവുമായ ബി വളര്‍മതിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡിഎംകെ എംഎല്‍എമാരായ നാലുപേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.
 

Latest News