കോഴിക്കോട്- കല്ലായിയിൽ അഞ്ചു പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഗർഭിണിയുടെ ബന്ധുക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ കല്ലായി സ്വദേശികളും മൂന്നു പേർ പന്നിയങ്കര മേലേരിപ്പാടം സ്വദേശികളുമാണ്. 92 പേരുടെ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്.






