കണ്ണൂര്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം; മുസ്‌ലിംലീഗിന്റെ ആദ്യ വനിത മേയര്‍ 

കണ്ണൂര്‍- കണ്ണൂര്‍ കോര്‍പ്പറേഷനിലെ മേയര്‍ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. മുന്നണിക്കകത്തെ  ധാരണ പ്രകാരം കോണ്‍ഗ്രസ് മേയര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി  സി സീനത്താണ് വിജയിച്ചത്.എല്‍ഡിഎഫിന്റെ ഇ പി ലതയെ 27 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.മുസ്‌ലിംലീഗിന് ചരിത്രത്തില്‍ ആദ്യമായാണ് വനിതാ മേയര്‍ ഉണ്ടാകുന്നത്.

അഞ്ച് വര്‍ഷത്തിനിടയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്റെ മേയറാകുന്ന മൂന്നാമത്തെയാണ് സി സീനത്ത്. കഴിഞ്ഞ മാസം ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പി.കെ രാഗേഷ് വിജയിച്ചിരുന്നു. 55 അംഗ കൗണ്‍സിലില്‍ ഒരു സ്വതന്ത്രന്‍ അടക്കം 28 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. 27 അംഗങ്ങള്‍ സിപിഐഎമ്മിനുമുണ്ട്.
 

Latest News