Sorry, you need to enable JavaScript to visit this website.

സഡക് 2 റിലീസിനുമുമ്പ് കേസ്

20 വർഷങ്ങൾക്കുശേഷം ബോളിവുഡിലെ ഹിറ്റ് മേക്കൽ മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് സഡക് 2. കോവിഡ് കാലത്ത് തിയറ്റർ റിലീസ് അനിശ്ചിതമായി നീളവേ ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്. 
എന്നാൽ അതിനുമുമ്പ് ചിത്രം ഹിന്ദുമത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കോടതിയിൽ കേസെത്തി. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററിൽ കൈലാസ് മാനസരോവറിന്റെ ചിത്രം ഉപയോഗിച്ചത് ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് മുസഫർപൂർ സ്വദേശിയായ ചന്ദ്ര കിഷോർ പരാശറാണ് കോടതിയിൽ പരാതി നൽകിയത്. കേസിൽ മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. 
ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത്, പൂജ ഭട്ട് എന്നിവർ അഭിനയിക്കുന്ന സഡക് 2 വിശേഷ് ഫിലിംസും ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോയും ചേർന്നാണ് നിർമിച്ചത്. പ്രണയകഥാ പശ്ചാത്തലത്തിലുള്ള ത്രില്ലർ സിനിമയായാണ് സഡക് 2. 1991 ൽ പുറത്തിറങ്ങിയ സഡക് വൻ വിജയമായിരുന്നു. സഞ്ജയ് ദത്തും പൂജ ഭട്ടും നായക വേഷങ്ങളിലെത്തിയ സഡക്കും റൊമാന്റിക് ത്രില്ലറായിരുന്നു. 

Latest News