ന്യൂദൽഹി- കേരളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ധനമന്ത്രി നിര്‍മലാ സീതാരാമനെ കണ്ട് ചർച്ച നടത്തി. കേസിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച.
പരോക്ഷ നികുതി ബോര്‍ഡിനോട് ധനമന്ത്രി ഈ കേസിന്റെ വിവരങ്ങള്‍ ആരാഞ്ഞതായി റിപ്പോർട്ടുകളില്‍ പറയുന്നു. ഗൂഢാലോചന അന്വേഷിക്കാന്‍ വേറെ ഏജന്‍സി വേണോ എന്ന കാര്യവും ചർച്ചയിലാണ്.
കസ്റ്റംസ് നടത്തുന്ന അന്വേഷണത്തിന്റെ ഗതി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും കേന്ദ്രത്തിന്‍റെ കൂടുതല്‍ ഇടപെടല്‍. ആർക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
യു.എ.ഇയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് യു.എ.ഇ പൗരന്‍മാരെ ചോദ്യം ചെയ്യണമെന്നുള്ള ആവശ്യം കസ്റ്റംസ് മുന്നോട്ടു വെച്ചിട്ടുണ്ട്.