Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വർണ്ണക്കടത്തിൽ സ്വീകരിച്ചത് നിഷ്പക്ഷ നിലപാട്; ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം- തിരുവനന്തപുരം വിമാനതാവളത്തിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന് ഒരു ബന്ധവുമില്ലെന്നും ഇക്കാര്യത്തിൽ ഏത് അന്വേഷണവും ആകാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പ്രശ്‌നത്തിലെ വിവാദ വനിതക്ക് തന്റെ ഓഫീസുമായി ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിമാനതാവളങ്ങൾ കേന്ദ്ര സർക്കാറിന്റെ കീഴിലാണ്. അവിടെയുള്ള പ്രവർത്തനങ്ങൾ കൃത്യതയോടെയാണ് നടക്കുന്നത് എന്നുറപ്പാക്കാനുള്ള സംവിധാനം കേന്ദ്രം ഒരുക്കിയിട്ടുണ്ട്. വിമാനതാവളവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പൂർണ ഉത്തരവാദിത്വം കേന്ദ്ര സർക്കാറിനാണ്. പല കാലങ്ങളായി കള്ളക്കടത്ത് നടക്കാറുണ്ട്. അത് കണ്ടെത്താനാണ് വിപുലമായ രീതിയിൽ കസ്റ്റംസിനെ ഉപയോഗിക്കുന്നത്. അവർ നല്ല പ്രവർത്തനമാണ് നടത്തുന്നത്. അതിനെ പരാജയപ്പെടുത്തി ചില ഘട്ടങ്ങളിൽ കള്ളക്കടത്ത് നടക്കാറുണ്ട്. ഇപ്പോഴത്തെ കള്ളക്കടത്തുമായി സംസ്ഥാന സർക്കാറിന് ബന്ധമില്ല. യു.എ.ഇ കോൺസുലേറ്റിന്റെ കത്തു ഉപയോഗിച്ചാണ് ഈ കള്ളക്കടത്ത് നടന്നത്. കോൺസുലേറ്റിന്റെ അധികാരപത്രം ഉപയോഗിച്ചാണ് കള്ളക്കടത്ത് നടന്നത് എന്നാണ് കേൾക്കുന്നത്. സംസ്ഥാന സർക്കാറിന്റെ ഏത് റോളാണ് ഇതിൽ വരുന്നത്.
ഈ പ്രശ്‌നത്തിൽ ഒരു വിവാദവനിത ഉണ്ടായിട്ടുണ്ട്. അവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല. ഐ.ടി വകുപ്പുമായും ഇവർക്ക് നേരിട്ട് ബന്ധമില്ല. യഥാർത്ഥത്തിൽ ഐ.ടി വകുപ്പിന് കീഴിലെ നിരവധി പ്രൊജക്ടുകളിൽ ഒന്നിൽ മാർക്കറ്റിംഗ് ചുമതലയാണ് വിവാദ വനിതക്ക് ഉണ്ടായിരുന്നത്. പ്രവർത്തന പരിചയം നോക്കിയായിരിക്കണം ഇവരെ നിയോഗിച്ചത്. യു.എ.ഇ കോൺസുലേറ്റിലും എയർ ഇന്ത്യക്ക് പങ്കാളത്തിമുള്ള എയർ ഇന്ത്യ സാറ്റിലുമാണ് ഈ വനിതക്ക് പങ്കുണ്ടായിരുന്നത്. ഇതൊന്നും സംസ്ഥാന സർക്കാറിന്റെ പരിധിയിൽ വരുന്ന സ്ഥാപനമല്ല. കേരള സർക്കാറുമായി ബന്ധപ്പെട്ട് ഈ വനിതക്ക് പങ്കില്ല. സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ മുഴുവൻ കണ്ടെത്തണം. കള്ളക്കടത്തുകാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ല.
ഈ വനിതയെ പ്രതി ചേർക്കാം എന്നാണ് ഇവർക്കെതിരായ കേസിൽ ക്രൈം ബ്രാഞ്ച് പറഞ്ഞത്. നിഷ്പക്ഷമായുള്ള നിലപാടാണ് ക്രൈംബ്രാഞ്ച് നൽകിയത്. ഈ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് വല്ല പങ്കുമുണ്ടോ എന്നതിന്റെ മെറിറ്റിലേക്കല്ല മാധ്യമപ്രവർത്തകർ പോകുന്നത്. പൊതുസമൂഹത്തിൽ തെറ്റായ ചിത്രം ഉയർത്തിക്കാട്ടാനാണ് ശ്രമം. എനിക്ക് പിന്നെ ഇതൊക്കെ പരിചയമുള്ളതുകൊണ്ട് വേവലാതിയുള്ള കാര്യമില്ല. ചില നാക്കിന് ശക്തിയുണ്ട് എന്നു വിചാരിച്ച് എന്ന് എന്തും പറയാമെന്ന് ഇന്നലെ പറഞ്ഞിരുന്നു. ഇന്ന് അത് പറയേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ആരും വിളിച്ചില്ല എന്ന് കസ്റ്റംസ് പറഞ്ഞതോടെ നുണക്കഥകൾ പൊളിഞ്ഞു.
വിവാദവനിതയുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ ആരോപണം ഉയർന്നുവന്നപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത്‌നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു. പൊതുസമൂഹത്തിൽ ഈ വനിതയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സഹചര്യത്തിൽ ഈ വ്യക്തി നിലവിലുള്ള സഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കാൻ പാടില്ല എന്നാണ് നിലപാട്് സ്വീകരിച്ചത്. ഇത് ചിന്തിക്കാൻ പോലും യു.ഡി.എഫിന് കഴിയില്ല. തെരഞ്ഞെടുപ്പിന്റെ മാസങ്ങൾ അടുത്തടുത്ത് വരികയാണ്. ഏതെങ്കിലും തരത്തിൽ പുകമറ ഉർത്തി സർക്കാറിനെ തകർത്തുകളയാം എന്ന് വിചാരിക്കുന്നവരോട് അത് നടക്കാൻ പോകുന്നില്ല എന്നാണ് പറയുന്നത്. കോൺസുലേറ്റ് ജനറലിനൊപ്പം പ്രവർത്തിക്കുമ്പോൾ നിരവധി പരിപാടികൾ അവർ പങ്കെടുത്തിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് നടന്ന നിരവധി പരിപാടികളിൽ അവർ പങ്കെടുത്തത് സംസ്ഥാന സർക്കാറിന്റെ ചുമതലയിൽ വരുന്നതല്ല. മുഖ്യമന്ത്രിയോട് സ്വകാര്യം പറയുന്ന മട്ടിൽ ഒരു ചാനൽ വ്യാജ വാർത്ത പ്രദർശിപ്പിച്ചു. അതിനെതിരെ നിയമനടപടി എടക്കും. അത് വെച്ചുകൊണ്ട് മുഖ്യമന്ത്രിയോട് സ്വകാര്യം പറയുന്നു എന്ന പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവിനെയും ബി.ജെ.പി പ്രസിഡന്റിനെയും പറ്റി എന്താണ് പറയുക. നിങ്ങളുടെ മാനസികാവസ്ഥയാണ് എല്ലാവർക്കും എന്ന് കരുതരുത്. കളങ്കപ്പെടുത്താൻ വലിയ ശ്രമമാണ്. വസ്തുതകളുമായല്ല ആരോപണവുമായി വരുന്നത്. ഇതിനെ സോളാറിനോട് താരതമ്യപ്പെടുത്താനാണ് നോക്കുന്നത്. ദുർഗന്ധം വമിക്കുന്ന ചളിയിൽ മുങ്ങിക്കിടക്കുന്നവർക്ക് അതുപോലെ മറ്റുള്ളവരും കിടക്കണം എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. എന്നാൽ തൽക്കാലം അത് സാധിച്ചുതരാൻ കഴിയില്ല. ഇടതുമുന്നണിക്ക് ഒരു സംസ്‌കാരമുണ്ട്. അത് യു.ഡി.എഫിന്റെതല്ല. ഒരു തെറ്റായ നടപടിയും ഈ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. പ്രതിപക്ഷം സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു. ഏത് അന്വേഷണമായാലും സംസ്ഥാന സർക്കാറിന് പൂർണ സമ്മതമാണ്. തെറ്റു ചെയ്യുന്നവരെ കണ്ടെത്തുകയും അതിന്റെ വേര് കണ്ടെത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഈ കാര്യത്തിൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News