Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് ഷാര്‍ജയിലെ സ്ഥാപനം

ദുബായ്- തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് ഷാര്‍ജയിലെ അല്‍സത്താര്‍ സ്‌പൈസസ് സ്ഥാപന ഉടമ. ബാഗേജ് അയച്ചതെന്ന് പറയുന്ന ഫാസില്‍ എന്നയാളെ അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.

ഷാര്‍ജയില്‍ ഭക്ഷ്യവസ്തുക്കളും ഡ്രൈഫ്രൂട്ട്‌സും വില്‍ക്കുന്ന സ്ഥാപനമാണ് മലയാളിയുടെ ഉടമസ്ഥതയിലുള്ള അല്‍സത്താര്‍ സ്‌പൈസസ്. ഈ സ്ഥാപനത്തിന്റെ ഇന്‍വോയ്‌സ് സഹിതമാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് കടയുടമ വ്യക്തമാക്കുന്നത്.

ഫാസില്‍ എന്നയാളെ അറിയില്ല. ഒരുപക്ഷേ, ഫാസില്‍ എന്നയാളോ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മറ്റൊരെങ്കിലുമോ ഇവിടെനിന്ന് സാധനങ്ങള്‍ വാങ്ങിയിരിക്കാം. അങ്ങനെ ലഭിച്ച ഇന്‍വോയ്‌സാകും ബാഗേജിനൊപ്പം കണ്ടെത്തിയെതെന്നാണ് ഇവരുടെ വിശദീകരണം.

 

Latest News