Sorry, you need to enable JavaScript to visit this website.

യാത്രാ നിയന്ത്രണങ്ങള്‍ നീക്കി; ആദ്യ ടൂറിസ്റ്റ് സംഘം ദുബായില്‍

കോവിഡ് നിയന്ത്രണത്തിന് ശേഷം ദുബായില്‍ വിമാനമിറങ്ങിയ പ്രഥമ ടൂറിസ്റ്റ് സംഘത്തിലെ വനിത ആളുകളെ അഭിവാദ്യം ചെയ്യുന്നു.

ദുബായ്- യാത്രാ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയതോടെ ആദ്യത്തെ ടൂറിസ്റ്റ് സംഘം ദുബായിലെത്തി. ഇതോടെ രാജ്യം വീണ്ടും വിനോദ സഞ്ചാരികളുടെ പറുദീസയായി മാറുകയാണ്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ മുഴുവന്‍ പാലിച്ചാണ് ടൂറിസ്റ്റുകള്‍ വിമാനമിറങ്ങിയത്.
ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ യാത്രക്കാര്‍ക്ക് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. പാസ്‌പോര്‍ട്ടില്‍ 'രണ്ടാം വീട്ടിലേക്ക് സ്വാഗതം' എന്ന് എഴുതിയ പ്രത്യേക സ്റ്റിക്കര്‍ പതിപ്പിച്ചത് ഏറെ ഹൃദ്യമായി.  
സഞ്ചാരികളുടെ സുരക്ഷക്കായി ദേശീയ ദുരന്ത നിവാരണ സമിതി പ്രത്യേക പ്രതിരോധ
മാനദണ്ഡങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പ് വരുത്തുക, ഓരോരുത്തരും കോവിഡ് 19 ഡി എക്‌സ് ബി ആപ്പ് ചെയ്ത് വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക, വിമാനം കയറുന്നതിന് മുമ്പ്  ആരോഗ്യ സ്ഥിരീകരണ കുറിപ്പ് തയാറാക്കുക, യാത്ര തുടങ്ങും മുമ്പേ പി.സി.ആര്‍ പരിശോധനക്ക് വിധേയമായി കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തുക, ഓരോ വരവിലും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാകുക തുടങ്ങിയ വ്യവസ്ഥകള്‍ വിനോദസഞ്ചാരികള്‍ പൂര്‍ത്തിയാക്കേണ്ടത്. ദുബായിലെത്തിയതിന് ശേഷം പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്നും ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 26നാണ് യു.എ.ഇ തങ്ങളുടെ വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്നത്.

 

Latest News