സൗദിയിൽ കഴിഞ്ഞ വർഷം ഉൽപാദിപ്പിച്ചത് 12,353 കിലോ സ്വർണം

റിയാദ് - സൗദി അറേബ്യയുടെ സ്വർണ ഉൽപാദനം കഴിഞ്ഞ വർഷം 12,353 കിലോ ആയി ഉയർന്നതായി ഔദ്യോഗിക കണക്ക്. കഴിഞ്ഞ കൊല്ലം സ്വർണ ഉൽപാദനം അഞ്ചു ശതമാനം തോതിൽ വർധിച്ചു. നാലു വർഷത്തിനിടെ സ്വർണ ഉൽപാദനത്തിൽ 143 ശതമാനം വളർച്ച രേഖപ്പെടുത്തി. 2015 ൽ 5,089 കിലോയും 2016 ൽ 6,946 കിലോയും 2017 ൽ 10,333 കിലോയും 2018 ൽ 11,765 കിലോയും സ്വർണമാണ് സൗദി അറേബ്യ ഉൽപാദിപ്പിച്ചത്. 2015 ൽ സ്വർണ ഉൽപാദനത്തിൽ 6.3 ശതമാനവും 2016 ൽ 36.5 ശതമാനവും 2017 ൽ 48.8 ശതമാനവും 2018 ൽ 13.8 ശതമാനവും വളർച്ച രേഖപ്പെടുത്തി.
സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതി സൗദി അറേബ്യ പ്രഖ്യാപിച്ചത് 2016 ലാണ്. അതിനു തൊട്ടു മുമ്പുള്ള വർഷം സൗദി അറേബ്യയുടെ സ്വർണ ഉൽപാദനം 5,089 കിലോ ആയിരുന്നു. വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം സ്വർണ ഉൽപാദനം 143 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ നാലു വർഷത്തിനിടെയും സ്വർണ ഉൽപാദനത്തിൽ ക്രമാനുഗത വളർച്ച രേഖപ്പെടുത്തി. വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച് നാലു കൊല്ലം പിന്നിട്ടതോടെ പ്രതിവർഷ സ്വർണ ഉൽപാദനത്തിൽ 7264 കിലോയുടെ വർധനവ് രേഖപ്പെടുത്തി.
കഴിഞ്ഞ കൊല്ലം സ്വർണ ഉൽപാദനത്തിൽ 588 കിലോയുടെ വളർച്ചയാണ് രേഖപ്പെടുത്തിയത്. പത്തു വർഷത്തിനിടെ സൗദി അറേബ്യയുടെ സ്വർണ ഉൽപാദനം 176 ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. 2009 ൽ 4,860 കിലോ സ്വർണമാണ് സൗദി അറേബ്യ ഉൽപാദിപ്പിച്ചത്.
കഴിഞ്ഞ കൊല്ലം സൗദി അറേബ്യ 5,588 കിലോ വെള്ളിയും 63,357 ടൺ ചെമ്പും 18,900 ടൺ സിങ്കും ഉൽപാദിപ്പിച്ചു. കഴിഞ്ഞ കൊല്ലം വെള്ളി ഉൽപാദനവും അഞ്ചു ശതമാനം തോതിൽ വർധിച്ചു. വെള്ളി ഉൽപാദനത്തിൽ 266 കിലോയുടെ വർധനവാണുണ്ടായത്. 2018 ൽ 5,322 കിലോ വെള്ളിയാണ് സൗദി അറേബ്യ ഉൽപാദിപ്പിച്ചത്. വിഷൻ 2030 പ്രഖ്യാപിച്ച ശേഷം വെള്ളി ഉൽപാദനം 24 ശതമാനം തോതിൽ വർധിച്ചു. 2015 ൽ സൗദി അറേബ്യയുടെ വെള്ളി ഉൽപാദനം 4,500 കിലോ ആയിരുന്നു.
കഴിഞ്ഞ വർഷം ചെമ്പ് ഉൽപാദനവും അഞ്ചു ശതമാനം തോതിൽ വർധിച്ചു. ചെമ്പ് ഉൽപാദനത്തിൽ മൂവായിരത്തിലേറെ ടണ്ണിന്റെ വർധനവാണുണ്ടായത്. 2018 ൽ 60,340 ടൺ ആയിരുന്നു ചെമ്പ് ഉൽപാദനം. നാലു വർഷത്തിനിടെ ചെമ്പ് ഉൽപാദനം 37 ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. 2015 ൽ ചെമ്പ് ഉൽപാദനം 46,250 ടൺ ആയിരുന്നു. സിങ്ക് ഉൽപാദനം അഞ്ചു ശതമാന

 

Latest News