Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശിവശങ്കറിനെ മുഖ്യമന്ത്രി ബലിയാടാക്കി; സ്വര്‍ണക്കടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം- ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നീക്കിയത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമോയെന്ന പേടി കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ കേസിന്റെ അന്വേഷണം മുഖ്യമന്ത്രി സിബിഐയ്ക്ക് വിട്ടുനല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വാസ്യതയാണ് തകര്‍ന്നത്. പ്രതിപക്ഷ ആരോപണം ശരിവെയ്ക്കുന്നതാണ് ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ നടപടി. എന്തുകൊണ്ടാണ് മുന്‍ ആരോപണങ്ങളുടെ സമയത്ത് നടപടി സ്വീകരിച്ചില്ലെന്നും ചെന്നിത്തല ആരാഞ്ഞു.

ബലിയാടുകളെ ഉപയോഗിച്ച് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാകില്ല.പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതിയാണ് നടക്കുന്നത്. ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നരേന്ദ്രമോഡിക്ക് താന്‍ കത്തയച്ചതായും രമേശ് ചെന്നിത്തല വ്യക്തമാക്കി.
 

Latest News