പ്രവാസികള്‍ക്കടക്കം 20 ലക്ഷം കോവിഡ് ടെസ്റ്റ് നടത്താന്‍ പദ്ധതി

അബുദാബി- അടുത്ത രണ്ടു മാസത്തിനകം 20 ലക്ഷം കോവിഡ് ടെസ്റ്റ് നടത്താന്‍ പദ്ധതി തയാറാക്കിയതായി യു.എ.ഇ.

പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് വ്യാപക പരിശോധനക്ക് പദ്ധതി തയാറാക്കിയതെന്ന് സർക്കാർ വക്താവ് ഡോ. അംന അല്‍ ശംസിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജന്‍സി വാം റിപ്പോർട്ട് ചെയ്തു.

സർക്കാർ ജീവനക്കാർക്കു പുറമെ, ഹോട്ടലുകള്‍, മാളുകളില്‍ ജോലി ചെയ്യുന്നവരേയും  ടാക്സി ഡ്രൈവർമാരേയും വ്യാപക സ്ക്രീനിംഗ് നടത്തിയ ശേഷം കോവിഡ് ടെസ്റ്റ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അവർ പറഞ്ഞു. യു.എ.യില്‍ കഴിഞ്ഞ ദിവസം 528 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

Latest News