ഇടുക്കിയിലെ ബെല്ലി ഡാന്‍സ്: ആറു പേര്‍ അറസ്റ്റില്‍

ഇടുക്കി-നെടുങ്കണ്ടത്ത്  റിസോര്‍ട്ടില്‍ നിയമവിരുദ്ധമായി ബെല്ലി ഡാന്‍സ് സംഘടിപ്പിച്ച കേസില്‍ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു.  ഇവര്‍ റിസോര്‍ട്ടിലെ ജീവനക്കാരാണ്. കൊല്ലമുള വെച്ചൂച്ചിറ മണ്ണടിശാല തോപ്പില്‍ വീട്ടില്‍ മനു കൃഷ്ണ (28), ഉടുമ്പന്‍ചോല ആറ്റുപാറത്താവളം ചുണ്ടങ്ങാ കരയില്‍ ബാബു മാധവന്‍ (49), ശാന്തന്‍പാറ  രാജാപ്പാറ എട്ടാം വാര്‍ഡ് കുട്ടപ്പായി ( 50 ), ശാന്തമ്പാറ കള്ളിപ്പാറ വെള്ളമ്മാള്‍ ഇല്ലം വീട്ടില്‍ കണ്ണന്‍ (50), കോതമംഗലം പിണ്ടിമന തവരക്കാട്ട് ബേസില്‍ ജോസ് (35), ചെമ്മണ്ണാര്‍ ഏഴര ഏക്കര്‍ കള്ളിയാനിയില്‍ സോജി.കെ ഫ്രാന്‍സിസ് (43) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കൂടുതല്‍ അന്വേഷണം നടക്കുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. 47 പേര്‍ പരിപാടിയില്‍ പങ്കെടുത്തതായിട്ടാണ് വിവരം. വിദേശ വനിതയെ സംബന്ധിച്ച അന്വേഷണം നടന്നു വരികയാണ്.

 

Latest News