നോട്ടുകള്‍ അണുവിമുക്തമാക്കാന്‍ മൈക്രോവേവില്‍ വെച്ചു, എല്ലാം കത്തിപ്പോയി

ദുബായ്- അശാസ്ത്രീയമായ രീതിയിലൂടെ നോട്ടുകള്‍ അണുവിമുക്തമാക്കുന്നതിനെതിരെ കര്‍ശന നിര്‍ദേശവുമായി പോലിസ്. ദുബായ് സ്വദേശി മൈക്രോവേവ് അടുപ്പിലിട്ട് നോട്ട് അണുവിമുക്തമാക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് തുടര്‍ന്നാണ് പോലീസ് ബോധവല്‍ക്കരണ സന്ദേശവുമായി രംഗത്തുവന്നത്. നോട്ടുകള്‍ പൂര്‍ണമായി കത്തി നശിച്ചു. 'കത്തിയ നോട്ടുകള്‍ കോവിഡ് കാലത്തെ വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുന്നു. ആളുകള്‍ക്ക് തങ്ങളുടെ സാധനങ്ങള്‍ അണുവിമുക്തമാക്കാതെ ഉപയോഗിക്കാന്‍ തന്നെ ഭയമായിരിക്കുകയാണ്. തീര്‍ത്തും അബദ്ധജഡിലമായ മാര്‍ഗങ്ങളാണ് ഇതിന്നവര്‍ സ്വീകരിക്കുന്നത്- ദുബായ് പോലീസിലെ ക്രിമിനല്‍ എവിഡന്‍സ് ആന്റ് ക്രിമിനോളജി വിഭാഗം ലഫ്. അഹ്മദ് മുഹമ്മദ് സാലിഹ് അല്‍ജനാഹി പറഞ്ഞു.
കേടുവന്ന നോട്ടുകള്‍ നേരിട്ട് ബാങ്കില്‍ ഏല്‍പ്പിക്കാനും ഉപഭോക്താക്കളോട്  ഇടപാടുകള്‍ പരമാവധി ഇലക്ട്രോണിക്കായി നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റു വസ്തുക്കളെ പോലെ നോട്ടുകളും അണുവിമുക്തമാക്കാനുള്ള നീക്കം യു.എ.ഇ നടത്തിവരികയാണ്.  

 

Latest News