കോവിഡ് 19: ഒമാന്‍ ആപ്ലിക്കേഷന് ലോകാരോഗ്യസംഘടനയുടെ പ്രശംസ

മസ്‌കത്ത്- ഒമാന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കോവിഡ് പ്രതിരോധ ആപ്ലിക്കേഷന്‍ തറസ്സുദിന്  ലോകാരോഗ്യ സംഘടനയുടെ പ്രശംസ. കോവിഡ് പ്രതിരോധത്തിനായി മധ്യേഷയില്‍ വികസിപ്പിച്ചെടുത്ത ഏറ്റവും മികച്ച സംരംഭമാണ് തറസ്സുദ് എന്നാണ് ലോകാരോഗ്യസംഘടന വിലയിരുത്തിയത്. സുല്‍ത്താനേറ്റിലെ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം സംബന്ധിച്ച് ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ നല്‍കുന്നുവെന്നതാണ്  അപ്ലിക്കേഷന്റെ പ്രധാന സവിശേഷത. കൂടാതെ ഒറ്റപ്പെട്ട രോഗികള്‍ക്കായി ഒരു ട്രാക്കിംഗ് സംവിധാനവും ഈ ആപ്പിലുണ്ട്. ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭ്യമായ ആപ്ലിക്കേഷന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ച എല്ലാവര്‍ക്കും സേവനം ലഭ്യമാക്കുന്നതില്‍ ആപ്ലിക്കേഷന്‍ പൂര്‍ണ വിജയമാണ്. കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളുടെ കൂസംയോജിത രൂപമാണിത്.
മെഡിക്കല്‍ ഹോട്ട്‌ലൈനുകളും ജീവനക്കാരും മുഖേന രോഗികള്‍ക്കാവശ്യമായ
മാര്‍ഗ നിര്‍ദേശങ്ങളും പരിചരണവും ആപ്പ് വഴി ലഭ്യമാകും. രോഗിയാണെന്ന് തിരിച്ചറിഞ്ഞാല്‍ ഒരു മെഡിക്കല്‍ ട്രാക്കിംഗ് ബ്രേസ്ലെറ്റ് ആപ്പുമായി ബന്ധിപ്പിക്കുന്നതോടെ ഇവര്‍ വീടുകളില്‍ ക്വാറന്റൈനില്‍ ഇരിക്കുന്നുണ്ടോയെന്ന് ഉറപ്പിക്കാനും സാധിക്കും. ഇംഗ്ലീഷ്, അറബിക്, ഉര്‍ദു, ബംഗാളി, ഹിന്ദി എന്നീ ഭാഷകളില്‍ തറസ്സുദ് ആപ്പ് പ്രവര്‍ത്തിക്കുമെന്നതും ഏറെ ശ്രദ്ധേയമാണ്.

 

Latest News