സൗദിയിലെ വിദേശികള്‍ക്ക് ഹജിന് ഇന്ന് മുതല്‍ അപേക്ഷിക്കാം

റിയാദ്- ഈ വര്‍ഷത്തെ ഹജ്ജിന് സൗദി അറേബ്യയില്‍ കഴിയുന്ന വിദേശികള്‍ക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാനവസരം. ഇന്ന് മുതല്‍ ഈ മാസം പത്ത് (ദുല്‍ഖഅ്ദ 19)വരെയാണ് അവസരമുള്ളതെന്ന് ഹജ് മന്ത്രാലയം അറിയിച്ചു. https://localhaj.haj.gov.sa/LHB/pages/home.xhtml?dswid=-8894 എന്ന ഹജ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, മാനസിക രോഗം, കോവിഡ് എന്നീ രോഗബാധിതര്‍ക്ക് അപേക്ഷിക്കാനാവില്ല. നേരത്തെ ഹജ് ചെയ്തവര്‍ക്കും അപേക്ഷിക്കാനാവില്ല. 20 നും 65 നും ഇടയില്‍ പ്രായമായവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. മന്ത്രാലയം അറിയിച്ചു. ഇന്നലെ ഇത് സംബന്ധിച്ച് കോവിഡ് പശ്ചാത്തലത്തില്‍ പെരുമാറ്റച്ചട്ടം ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരുന്നു.

Latest News