പണം നല്‍കിയാല്‍ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കും; ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

ലഖ്‌നൗ- പണം നല്‍കിയാല്‍ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കാമെന്ന വാഗ്ദാനം നടത്തിയ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. മീററ്റിലാണ് സ്വകാര്യആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കിയത്.ആശുപത്രി ജീവനക്കാരന്റെ വീഡിയോയെ തുടര്‍ന്നാണ് നടപടി. 2500 രൂപയ്ക്ക് ആശുപത്രിയില്‍ നിന്ന് കോവിഡ് നെഗറ്റീവ് റിസള്‍ട്ട് നല്‍കുമെന്നാണ് ജീവനക്കാരന്‍ വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു.

വലിയൊരു പ്രതിസന്ധിയിലൂടെ നാട് മുമ്പോട്ട് പോകുമ്പോള്‍ ഇത്തരത്തില്‍ ആരു ചെയ്താലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മീററ്റിലെ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ദുംഗ്ര അറിയിച്ചു. വീഡിയോയില്‍ ആശുപത്രിയില്‍ നിന്നുള്ള ഒരാള്‍ക്ക് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കാമെന്നും ഈ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഓപ്പറേഷനോ മറ്റോ ചെയ്യാമെന്നും ആശുപത്രി ജീവനക്കാരന്‍ പറയുന്നു. ഈ വീഡിയോയിലുള്ള ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആശുപത്രിയ്ക്ക് എതിരെ അന്വേഷണം നടത്തുമെന്നും പോലിസ് അറിയിച്ചു.
 

Latest News