തിരുവനന്തപുരം- പോത്തന്‍കോട് വന്‍ ലഹരിമരുന്ന് വേട്ട നടത്തി എക്‌സൈസ് സംഘം. ഒന്നര കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും കഞ്ചാവും കടത്തിയ സംഘത്തെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ലഹരിമരുന്ന് നാഷനല്‍ പെര്‍മിറ്റ് ലോറിയിലായിരുന്നു കടത്താന്‍ ശ്രമിച്ചത്. ലോറിയില്‍ കഞ്ചാവ് കടത്തുന്നുവെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
നൂറ് കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമാണ് ലോറിയില്‍ നിന്ന് പിടികൂടിയത്. കഞ്ചാവിന് അമ്പത് ലക്ഷവും ഹാഷിഷ് ഓയിലിന് ഒരു കോടിയും വിലമതിക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ പെരുമ്പാവൂര്‍ സ്വദേശികളായ എല്‍ദോ എബ്രഹാം,സിബിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.






