കോവിഡ് ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

മുംബൈ-കോവിഡ് 19 ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം കടക്കല്‍ സ്വദേശിയായ വാസുദേവന്‍ ആണ് മരിച്ചത്. 72 വയസായിരുന്നു. മലാഡ് വെസ്റ്റ് ബാഫ് ഹീരാ നഗര്‍ യൂണിറ്റി അപാര്‍ട്‌മെന്റിലെ താമസക്കാരനായിരുന്നു. ഇതോടെ മുംബൈയില്‍ വൈറസ് ബാധമൂലം മരിച്ച മലയാളികളുടെ എണ്ണം 35 ആയി ഉയര്‍ന്നു

 മുംബൈയില്‍ മാത്രം പുതുതായി 1311 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയിലെ വൈറസ് ബാധിതരുടെ എണ്ണം 84125 ആയി ഉയര്‍ന്നു. 69 മരിച്ചതോടെ മുംബൈയില്‍ കോവിഡ് മരണസംഖ്യ 4896 ആയി.

Latest News