Sorry, you need to enable JavaScript to visit this website.

അത് വ്യാജ വാര്‍ത്ത; യു.എ.ഇയില്‍ മാളുകള്‍ വീണ്ടും അടക്കുന്നില്ല

ദുബായ്- കോവിഡ് വ്യാപനം തുടരുന്നതിനിടെ രണ്ടാഴ്ചത്തേക്ക് ഷോപ്പിംഗ് മാളുകള്‍ അടിച്ചിടുമെന്ന വാര്‍ത്തകള്‍ യു.എ.ഇ അധികൃതര്‍ തള്ളി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയും അഭ്യൂഹവുമാണെന്ന് നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് മാനേജ്‌മെന്റ് അതോറിറ്റി (എന്‍.സി.ഇ.എം.എ )ട്വിറ്ററില്‍ അറിയിച്ചു.
വാര്‍ത്തകള്‍ ഔദ്യോഗിക സ്രോതസ്സുകളില്‍നിന്ന് തേടണമെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും എന്‍.സി.ഇ.എം.എ ആവശ്യപ്പെട്ടു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ശിക്ഷാ നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

Latest News