റിയാദ്- നാട്ടിലേക്ക് അവധിക്ക് പോയവരുടെ റീ എന്‍ട്രി കാലാവധി അവസാനിച്ചിട്ടുണ്ടെങ്കില് മൂന്നു മാസത്തേക്ക് സൗജന്യമായി ദീര്ഘിപ്പിച്ചുനല്കുമെന്ന് സൗദി അറേബ്യന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കോവിഡിന്റെ ഭാഗമായി സൗദിയിലേക്കുള്ള യാത്ര റദ്ദാക്കിയ സമയത്ത് വിസ കാലാവധി അവസാനിച്ചവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യമുള്ളത്. ഇക്കാലയളവില്‍ നാട്ടില്‍ പോയവര്‍ക്ക് ഇഖാമയുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കില് അതും പുതുക്കി നല്‍കും.
വാർത്തകൾ തൽസമയം വാട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
സൗദിയിലിരിക്കെ റീ എന്‍ട്രി അടിക്കുകയും നാട്ടില്‍ പോകാന്‍ സാധിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് റീ എന്‍ട്രി സൗജന്യമായി മൂന്നു മാസം കൂടി നീട്ടി നല്‍കും. ഫൈനല്‍ എക്സിറ്റിന്റെ കാലാവധി യാതൊരു പിഴയുമില്ലാതെയും നീട്ടി നല്‍കും. യാത്രാ പ്രതിസന്ധി സമയത്ത് സൗദിയിലുള്ളവരുടെ ഇഖാമ കാലാവധി അവസാനിച്ചാലും സന്ദര്‍ശക വിസയിലെത്തി വിസ കാലാവധി അവസാനിച്ചാലും മൂന്നു മാസത്തേക്ക് സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.