ഇരിട്ടി- പോലീസ് ജീപ്പിൽ യുവതിയുമായി കറങ്ങിയ സി.ഐക്ക് സസ്പെൻഷൻ. കരിക്കോട്ടക്കരി സി.ഐ സി.ആർ സിനുവിനെയാണ് സസ്പെന്റ് ചെയ്തത്. ഇരിട്ടിക്കടുത്തുള്ള യുവതിയുമായി അസമയത്ത് പോലീസ് ജീപ്പിൽ സഞ്ചരിച്ചെന്നാണ് പരാതി. ജില്ലാ പോലീസ് മേധാവിക്ക് വാട്സ് അപ്പിൽ കിട്ടിയ പരാതി ഡി.സി.ആർ.ബി ഡിവൈ.എസ്.പി പി. പ്രേമരാജൻ പ്രാഥമിക അന്വേഷണം നടത്തുകയും തുടർന്ന് അന്വേഷണ വിധയമമായി സസ്പെന്റ് ചെയ്യുകയുമായിരുന്നു. എന്നാൽ എറണാകുളത്ത് ജോലി ചെയ്തിരുന്ന യുവതിയുമായി അക്കാലത്തുള്ള പരിചയം കാരണം സൗഹൃദ സംഭാഷണം നടത്തുക മാത്രമാണ് ചെയ്തെന്നായിരുന്നു സി.ഐയുടെ വിശദീകരണം. കണ്ണൂർ അഡിഷണൽ എസ്.പി പ്രജീഷ് തോട്ടത്തിലാണ് തുടർ അന്വേഷണം നടത്തുന്നത്.






