കുവൈത്ത് പ്രഖ്യാപിച്ച വിമാനങ്ങള്‍ കേരളത്തിലേക്കും

കുവൈത്ത് സിറ്റി- ഓഗസ്റ്റ് 1 മുതല്‍ കുവൈത്ത്  എയര്‍വേയ്‌സ് പ്രഖ്യാപിച്ച വിമാന സര്‍വീസുകളില്‍ തിരുവനന്തപുരം, കൊച്ചി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ 31 നഗരങ്ങള്‍.  കൊച്ചിയിലേക്ക് ആഴ്ചയില്‍ ആറും തിരുവനന്തപുരത്തേക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ആഴ്ചയില്‍ 4 സര്‍വീസുകളുമാണു ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദല്‍ഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവയാണ് ഇന്ത്യയിലേക്കു സര്‍വീസ് പ്രഖ്യാപിച്ച മറ്റു സെക്ടറുകള്‍. ദുബായ്, റിയാദ്, ജിദ്ദ, ദമാം, ദോഹ, മനാമ, മസ്‌കത്ത് എന്നീ ജി.സി.സി സെക്ടറുകളിലേക്കും സര്‍വീസുണ്ട്.  കുവൈത്തിലേക്കു വരുന്നവര്‍ കോവിഡ് ഇല്ലെന്ന അറ്റസ്റ്റ് ചെയ്ത പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതു നിര്‍ബന്ധമാണ്. എന്നാല്‍ എവിടെ നിന്നാണ് അറ്റസ്റ്റ് ചെയ്യേണ്ടതെന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

 

Latest News