അതിര്‍ത്തി സംഘര്‍ഷം; രാഷ്ട്രപതിയുമായി മോഡി  കൂടിക്കാഴ്ച നടത്തി 

ന്യൂദല്‍ഹി-അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ഉച്ചയോടെ രാഷ്ട്രപതി ഭവനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.കഴിഞ്ഞ ദിവസം ലഡാക്ക് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടതായി രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.
 

Latest News