കോവിഡ്; മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

 ജിദ്ദ- മക്കരപ്പറമ്പ് വടക്കാങ്ങര വടക്കേ കുളമ്പ് പരേതനായ പള്ളിയാലിൽ അബ്ദുവിന്റെ മകൻ ശിഹാബുദ്ധീൻ (37) ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ (ജാമിഅ) ചികിത്സയിലിരിക്കെയാണ് മരണം. സെയിൽസ്മാനായിരുന്നു. നാട്ടിൽ പോയിട്ട് നാലു വർഷത്തോളമായി. മാതാവ്, : സൈനബ. ഭാര്യ: ഷംല ഹാജിയാർപള്ളി. മക്കൾ: മുഹമ്മദ് ഷാമിൽ (8) ഷംന (4). സഹോദരങ്ങൾ: സിദ്ധീഖ് ഫൈസി (റിയാദ്), സിറാജുദ്ധീൻ, ഷബീബ്, സുലൈഖ, സുമയ്യ. റിയാദിലുള്ള സഹോദരൻ സിദ്ദീഖ് ഫൈസി ജിദ്ദയിൽ എത്തിയിട്ടുണ്ട്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലുള്ള മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യും. നടപടിക്രമങ്ങളുടെ പൂർത്തീകരണത്തിന് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ജലീൽ ഒഴുകൂർ എന്നിവരുടെ നേതൃത്വത്തിൽജിദ്ദ കെ എം സി സി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്.

 

Latest News