തിരുവനന്തപുരത്ത് കോടികളുടെ സ്വർണവേട്ട

തിരുവനന്തപുരം- വിമാനതാവളത്തിൽ പതിമൂന്നര കോടിയുടെ സ്വർണം പിടികൂടി. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വർണം പിടികൂടിയത്. മുപ്പത് കിലോയോളം വരുന്ന സ്വർണമാണ് പിടികൂടിയത്. ഡിപ്ലോമാറ്റിക് ബാഗേജിൽ കസ്റ്റംസ് പരിശോധന കുറവാകുമെന്ന ധാരണയിലാണ് സ്വർണം കടത്തിയത് എന്നാണ് സംശയം. പല ബോക്‌സുകളിൽ സൂക്ഷിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.

 

Latest News