ഞങ്ങള്‍ക്ക് രണ്ടാമതും മാലാഖ; സന്തോഷം പങ്കുവെച്ച് ജൂഡ് ആന്റണി

കൊച്ചി-ഒരു മകള്‍ കൂടി ജനിച്ചതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകനും നടനുമായ ജൂഡ് ആന്റണി. ജൂലൈ ഒന്നിനായിരുന്നു കുട്ടിയുടെ ജനനം.'ജൂലൈ ഒന്ന്, ദൈവം ഞങ്ങള്‍ക്ക് രണ്ടാമതും മാലാഖയെ തന്ന ദിവസം. ഇസബെല്‍ അന്ന ജൂഡ് എന്നാണ് കുഞ്ഞിന്റെ പേര്'. ജൂഡ് കുറിച്ചു. സംവിധായകനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന് നിരവധിപേരാണ് എത്തിയിരിക്കുന്നത്.2014 ഫെബ്രുവരിയിലായിരുന്നു ജൂഡും ഡയാനയും വിവാഹിതരാകുന്നത്. 2016 ലായിരുന്നു മൂത്ത കുഞ്ഞിന്റ ജനനം.
 

Latest News