ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന; മരണം 19,268 ആയി

ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 24,850 കോവിഡ് കേസുകള്‍. ഒറ്റ ദിവസത്തെ കോവിഡ് ബാധയില്‍ റെക്കോര്‍ഡാണിത്. മൊത്തം കോവിഡ് ബാധിതരുടെ സംഖ്യ ഇതോടെ 6,73,165 ആയി. 2,44,814 ആണ് ആക്ടീവ് കേസുകള്‍. നാലു ലക്ഷത്തിലേറെ പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു.
613 മരണമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19,268 ആണ് മൊത്തം മരണ സംഖ്യ.

 

Latest News