ചൈനയില്‍ ഏഴ് കോവിഡ് രോഗികള്‍ ആശുപത്രി വിട്ടു

ബെയ്ജിംഗ്- കോവിഡിന്റെ രണ്ടാം തരംഗം ഭീതി പരത്തിയ ചൈനയില്‍  
സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ഏഴ് കോവിഡ് 19 രോഗികളെ കൂടി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.

ഗുരുതരാവസ്ഥയിലുള്ള ആറ് പേര്‍ ഉള്‍പ്പെടെ 403 രോഗികള്‍ ചികിത്സയില്‍ തുടരുകയാണ്. ശനിയാഴ്ചയോടെ 78,516 രോഗികളെ സുഖപ്പെടുത്തി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ദേശീയ ആരോഗ്യ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശനിയാഴ്ച വരെയുള്ള കണക്ക് പ്രകാരം ചൈനയില്‍ 83,553 പേര്‍ക്കാണ് കോവിഡ് 19 ബാധിച്ചത്.  ഇതില്‍ 4,634 പേര്‍ രോഗം ബാധിച്ച് മരിച്ചു.

 

Latest News