സൗദിയില്‍ കള്ളനോട്ട് നിര്‍മിച്ച വിദേശികള്‍ പിടിയില്‍; ഒന്നര ലക്ഷം റിയാലും 50 ലക്ഷം ഡോളറും പിടിച്ചു

റിയാദ് - വ്യാജ കറന്‍സികളുമായി മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് കേണല്‍ ശാകിര്‍ അല്‍തുവൈജിരി അറിയിച്ചു. നാല്‍പതു മുതല്‍ അമ്പതു വരെ വയസ് പ്രായമുള്ള മൂന്നു സുഡാനികളാണ് പിടിയിലായത്.

റിയാദില്‍ അല്‍സഫാ ഡിസ്ട്രിക്ടില്‍ പ്രതികളുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ 1,48,000 റിയാലിന്റെ വ്യാജ നോട്ടുകളും 50 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ വ്യാജ കറന്‍സികളും കള്ളനോട്ട് നിര്‍മാണത്തിനുള്ള ഉപകരണങ്ങളും വസ്തുക്കളും നോട്ടെണ്ണല്‍ മെഷീനും കണ്ടെത്തി.

നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റിയാദ് പോലീസ് വക്താവ് പറഞ്ഞു.

 

Latest News