തൃണമൂല്‍ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍ക്ക് വെടിയേറ്റു;പരിക്കുകളോടെ ആശുപത്രിയില്‍

ന്യൂദല്‍ഹി- തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് വെടിയേറ്റു.കൊല്‍ക്കത്തയില്‍ വെച്ചാണ് ബരക്കപോരെയിലെ വനിതാ കൗണ്‍സിലര്‍ക്ക് വെടിയേറ്റത്. ഇവരെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അവരുടെ കാലിനാണ് വെടിയേറ്റതെന്നാണ് വിവരം. അക്രമികളെ കുറിച്ച് വിശദവിവരങ്ങള്‍ ലഭിച്ചിട്ടില്ല. പോലിസ് കേസെടുത്തു.

ജൂണ്‍ അവസാനവാരം തൃണമൂലിന്റെ പ്രാദേശിക സമിതി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.പശ്ചിമബംഗാളില്‍ 24 പര്‍ഗനാസില്‍ വെച്ചായിരുന്നു അക്രമികള്‍ വെടിയുതിര്‍ത്തിരുന്നത്. ആമിര്‍ അലിഖാനെന്ന 56കാരനായിരുന്നു രാവിലെ നടക്കാനിറങ്ങിയപ്പോള്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നത്.
 

Latest News