ലഡാക്ക് സംഘര്‍ഷം സിനിമയാക്കുമെന്ന് അജയ് ദേവ്ഗണ്‍

ജമ്മു- ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷം സിനിമയാകുന്നു. ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ആണ് ചിത്രം പ്രഖ്യാപിച്ചത്. ചൈനീസ് സൈനികരുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യക്ക് ഇരുപത് ജവാന്മാരുടെ ജീവനാണ് നഷ്ടമായത്. ഇവരുടെ ത്യാഗത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നത്. വലിയ ക്യാന്‍വാസില്‍ ബോളിവുഡിലൊരുങ്ങുന് നചിത്രം അജയ്‌ദേവ് ഗണ്‍ ഫിലിംസും സെലക്ട് മീഡിയ ഹോള്‍ഡിങ്ങ്‌സും ചേര്‍ന്നാണ് നിര്‍മിക്കുക.

സിനിമയെ കുറിച്ച് വിശദവിവരങ്ങള്‍ താരം പുറത്തുവിട്ടിട്ടില്ല. കാസ്റ്റിങ് സെലക്ഷന്‍ നടക്കുന്നുവെന്നാണ് വിവരം. അതേസമയം അജയ് ദേവ്ഗണ്‍ തന്നെയായിരിക്കുമോ പ്രധാന റോളിലെത്തുക എന്നതാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ജൂണ്‍ 15ന് ലഡാക്കിലെ അതിര്‍ത്തിയില്‍ ഗാല്‍വന്‍ നദിയുടെ കരയില്‍ നടന്ന സംഘര്‍ഷം സംബന്ധിച്ച ചിത്രം വന്‍ സ്വീകാര്യതയായിരിക്കും നേടുക.
 

Latest News