Sorry, you need to enable JavaScript to visit this website.

937 ലെത്തിയത് ഒരു കോടി വിളികള്‍

റിയാദ്- കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഹെല്‍പ് ലൈനായ 937 ല്‍  ഒരു കോടി വിളികളെത്തി. പ്രതിവാരം 580000 വിളികളാണ് രേഖപ്പെടുത്തുന്നത്. ജൂണില്‍  2.9 ദശലക്ഷം കോളുകളെത്തി.

387000 പേര്‍ പൊതുവിവരങ്ങള്‍ തേടി വിളിച്ചു. 120000 പേര്‍ കോവിഡ് പരിശോധനക്ക് ബുക്ക് ചെയ്യാനും 277000 പേര്‍ കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനും 855000 പേര്‍ ചികിത്സ തേടിയും വിളിച്ചു.

ഡോക്ടര്‍മാരടക്കം 1500 ലധികം ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന ആരോഗ്യമന്ത്രാലയത്തിന്റെ അടിയന്തര ഹെല്‍പ് ലൈനാണ് 937. ഫോണ്‍, സാമൂഹിക മാധ്യമങ്ങള്‍, ഇ മെയില്‍, ആപുകള്‍ എന്നിവയെല്ലാം 937 മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.

 

Latest News