Sorry, you need to enable JavaScript to visit this website.

നമസ്‌കാരം കഴിഞ്ഞയുടന്‍ പള്ളികള്‍ പൂട്ടാണമെന്ന് യു.എ.ഇ

അബുദാബി- രാജ്യമൊന്നാകെ പള്ളികള്‍ തുറന്നതോടെ കര്‍ശന നിയമാവലി പ്രഖ്യാപിച്ച് യു.എ.ഇ. ബാങ്കിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രം തുറക്കുക, നമസ്‌കാരം ഏഴ് മുതല്‍ 10 മിനിറ്റിനകം പൂര്‍ത്തിയാക്കുക, പ്രാര്‍ഥന കഴിഞ്ഞയുടന്‍ പള്ളികള്‍ പൂട്ടുക എന്നിവയാണ് ഇസ്‌ലാമിക് അഫയേഴ്‌സ് ജനറല്‍ അതോറിറ്റി ആന്റ് ഓഖാഫ് പുറപ്പെടുവിച്ച പ്രധാന നിര്‍ദേശങ്ങള്‍.

ബാങ്ക് വിളിച്ച് കഴിഞ്ഞ് അഞ്ച് മിനിറ്റിനകം നമസ്‌കാരം തുടങ്ങണം. സുബ്ഹി നമസ്‌കാരത്തില്‍ ഇത് 10 മിനിറ്റ് വരെയാകാം. അതേസമയം, ജുമുഅ നമസ്‌കാരത്തിനുള്ള നിരോധം തുടരും. നമസ്‌കാരത്തിന് വരുന്നവര്‍ വീട്ടില്‍നിന്ന് അംഗശുദ്ധി വരുത്തുകയും രണ്ട്-മൂന്ന് മീറ്റര്‍ വരെ അകലം പാലിക്കുകയും ചെയ്യണം.
ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ സ്വന്തം മുസ്ഹഫും അല്‍ഹിസ്ന്‍ ആപ്ലിക്കേഷനും കയ്യില്‍ കരുതണം. കൂടാതെ, മാസ്‌കും ഗ്ലൗസും എപ്പോഴും ധരിച്ചിരിക്കണമെന്ന് ഇസ്‌ലാമിക് അഫയേഴ്‌സ് ജനറല്‍ അതോറിറ്റി ആന്റ് ഓഖാഫ് നിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് വ്യാപന ഭീതിയില്‍ മാര്‍ച്ച് 16നാണ് പള്ളികള്‍ പൂട്ടിയത്.

 

Latest News