കോട്ടക്കൽ- ലോക് താന്ത്രിക് ജനതാദളിൽ നിന്ന് പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. ജനതാദൾ കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡണ്ടും ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എൻ.മുഹമ്മദിന്റെ നേതൃത്വത്തിൽ 41 പേരാണ് പാർട്ടിയിലെ സ്ഥാനങ്ങളും അംഗത്വവും രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്.
മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ എ.പി.അനിൽകുമാർ എം.എൽ.എ പുതിയ പ്രവർത്തകർക്ക് മെമ്പർഷിപ്പു നൽകി സ്വീകരിച്ചു.ഡി.സി.സി.പ്രസിഡണ്ട് അഡ്വ: വി.വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.ജനറൽ സെക്രട്ടറിമാരായ വി.എ.കരീം, ഇ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവർ പുതിയ പ്രവർത്തകരെ ഹാരമണിയിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ പി.സി.എ.നൂർ, സി.കെ.ഉമ്മർ ഗുരുക്കൾ, പി.സി.മരക്കാർ അലി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ: മുജീബ് കുളക്കാട്, മണ്ഡലം പ്രസിഡണ്ട് കെ.ടി.മൊയ്തു, പി.അബ്ദുൾ റഹ്മാൻ, കെ.മുരളീധരൻ, എം പി, നാരായണൻ, പി.സുരേഷ്, പി.ടി.ഷഹ്നാസ്, വിനു പുല്ലാനൂർ,ബിനീഷ് മങ്കേരി,ബിജു മങ്കേരി എന്നിവർ സംസാരിച്ചു.എൻ.മുഹമ്മദ് നന്ദി പറഞ്ഞു.






