ഉറവിടമറിയാത്ത കോവിഡ് രോഗികൾ; തിരുവനന്തപുരത്ത് ആശങ്കയേറുന്നു

തിരുവനന്തപുരം- ഉറവിടമറിയാത്ത കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തി ൽ തലസ്ഥാനത്ത് ആശങ്കയേറുന്നു. അതേസമയം തലസ്ഥാനത്ത് ഇതുവരെ സമൂഹ വ്യാപനമില്ലെന്നും ഏതു സമയത്തും സമൂഹ വ്യാപനത്തിലേയ്ക്ക് കാര്യങ്ങളെത്താമെന്നുമാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. തലസ്ഥാനത്ത് ഉറവിടം അറിയാത്ത കേസുകൾ വർധിക്കുന്ന സാഹചര്യ ത്തിലാണ് സമൂഹ വ്യാപനത്തിനു സാധ്യതയേറെയെന്ന് അധികൃതർ പറയുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും നിരവധി പേർ ദിവസേന തലസ്ഥാന ത്തേയ്‌ക്കെത്തുന്നത് രോഗവ്യാപന സാധ്യത വർധിപ്പിക്കുന്നുണ്ട്. യാത്രാ പശ്ചാത്തലമില്ലാത്തവർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്തിന്റെ എ ല്ലാ ഭാഗങ്ങളിലും, സമൂഹ വ്യാപനം ഉണ്ടാകുമ്പോൾ ഇവിടെയും അതു ബാധകമാണെ ന്നും സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ ഉപയോഗിച്ച് സമൂഹ വ്യാപനം പര മാവധി നീട്ടിവയ്ക്കാനേ കഴിയൂവെന്നും ഒഴിവാക്കാനാകില്ലെന്നുമാണ് അധികൃതർ വ്യ ക്തമാക്കുന്നത്.
സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരൻ ഉൾപ്പെടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 17 പേർക്കാണ്. ഇതിൽ രണ്ട് പേർക്ക് രോഗമെവിടെ നിന്നു വന്നു എന്ന് വ്യക്തമല്ലാത്തതിനാൽ നഗരത്തിലെ മൂന്ന് മാർക്കറ്റുകൾ മൂന്ന് ദിവസത്തേക്ക് അടച്ചു പൂട്ടി. രോഗം സ്ഥിരീകരിച്ച എ.ആർ ക്യാമ്പിലെ പൊലീസുകാരനുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. പൊലീസുകാരന്റെ സമ്പർക്ക പട്ടിക യിൽ 28 പേരെയും നിരീക്ഷണത്തിലാക്കി. എ.ആർ ക്യാമ്പ് ഉൾപ്പെടെയുള്ളവയിൽ ശു ചീകരണ പ്രവർത്തനങ്ങൾ നടത്തി. എ.ആർ ക്യാമ്പിലെ ക്യാന്റീൻ അടച്ചു. പാറശ്ശാലയി ൽ രോഗം സ്ഥിരീകരിച്ച യുവതിക്കും യാത്രാ പശ്ചാത്തലമില്ല. പൂന്തുറയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ ബന്ധുവിനും രോഗബാധ കണ്ടെ ത്തി. സെക്രട്ടറിയേറ്റിൽ പരിശോധന കർക്കശമാക്കി. മാസ്‌ക്ക് ധരിക്കാത്തവരും സാമൂ ഹിക അകലം പാലിക്കാത്തവരും കസ്റ്റഡിയിലായി. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച കട അടപ്പിച്ചു.
നഗരത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ കൂടിയതോടെ തലസ്ഥാനത്ത് സമൂഹ വ്യാപ ന സാധ്യതയുണ്ടെന്നും രോഗ വ്യാപനം ഉണ്ടാക്കാൻ ബോധപൂർവ്വ ശ്രമം നടക്കുന്നതാ യി സംശയിക്കുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. തലസ്ഥാനത്ത് ആ ശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവന ക്കാരന് രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല. സെക്രട്ടേറിയറ്റിന് മുന്നിലെ പല സമരങ്ങളും അദ്ദേഹം നിയന്ത്രിച്ചിരുന്നു. സമരക്കാർ ചാനലിൽ മുഖം കാണിക്കാനായി ആഭാസമാണ് നടത്തുന്നതെന്നും മന്ത്രി വിമർശിച്ചു. സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ പ്രോട്ടോക്കോൾ പാലിക്കണം. നഗരവാസികൾ സ്വാതന്ത്ര്യം കിട്ടിയ പോലെ പ്രവർത്തിക്കുന്നു. കടകളിൽ ഇപ്പോൾ സാനിറ്റൈസർ പോലും ഇല്ല. അനാവശ്യമായ യാത്രകൾ എല്ലാവരും ഒഴിവാക്കണം. മത്സ്യത്തൊഴിലാളികൾ തമിഴ്‌നാട്ടിലേയ്ക്ക് പോകരുത്. തലസ്ഥാനത്ത് പരിശോധന വർധിപ്പിക്കും. നഗരം അടച്ചിടില്ല. നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

 

Latest News