തിരുവനന്തപുരം- പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌സ്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രമന്റ്‌സ് (എൻ.ഡി.പി.ആർ.ഇ.എം) പ്രകാരം വായ്പ നൽകുന്നതിന് നോർക്ക റൂട്ട്‌സുമായി കേരള ബാങ്ക് ധാരണപത്രം ഒപ്പുവച്ചു. നിലവിൽ പദ്ധതിയുമായി സഹകരിക്കുന്ന 15 ധനകാര്യസ്ഥാപനങ്ങളുടെ 4600 ശാഖകളിലുടെ പ്രവാസികൾക്ക് ലഭിക്കുന്ന സേവനം ഇനി മുതൽ കേരള ബാങ്കിന്റെ 769 ശാഖകളിൽ കൂടി ലഭ്യമാകും.
30 ലക്ഷം രൂപവരെ ചെലവുള്ള പദ്ധതികൾക്ക് 15 ശതമാനം വരെ മൂലധന സബ്‌സിഡിയും ( പരമാവധി മൂന്നു ലക്ഷം രൂപ വരെ) കൃത്യമായ തിരിച്ചടവിന് ആദ്യ നാല് വർഷം 3 ശതമാനം പലിശ സബ്‌സിഡിയും നോർക്ക നൽകും. തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ സഹായം നൽകുന്ന പദ്ധതിയാണ് എൻഡി പി ആർ ഇ എം. പദ്ധതിയിലൂടെ 201920 സാമ്പത്തികവർഷം 1043 പേർക്കായി
53.43 കോടി രൂപ വായ്പ നൽകി. ഇതിൽ മൂലധന,പലിശ സബ്‌സിഡിയിനത്തിലും സംരംഭകത്വ പരിശീലനത്തിനുമായി
15 കോടി രൂപ നോർക്ക ചെലവഴിച്ചു. വിശദവിവരങ്ങൾ www.norkaroots.org വെബ് സൈറ്റിലും ടോൾ ഫ്രീ നമ്പറുകളിലും 18004253939 ( ഇന്ത്യയിൽ നിന്നും) , 00918802012345 ( വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും