യ.എ.ഇയില്‍നിന്ന് കോവിഡില്ലാത്ത ആര്‍ക്കും ഇനി വിദേശ യാത്ര; ഇന്ത്യയില്‍ ജൂലൈ 31 വരെ വിലക്ക്

ദുബായ്- കോവിഡില്ലാത്ത എല്ലാ യു.എ.ഇ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഇനി വിദേശ യാത്ര നടത്താമെന്ന് നാഷണല്‍ എമര്‍ജന്‍സി, െ്രെകസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍സിഇഎംഎ)യും വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. വിമാനത്തില്‍ കയറുന്നതിനുമുമ്പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

അതേസമയം, ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ വിലക്ക് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ജൂലൈ 31 വരെ നീട്ടിയത് യു.എ.ഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്.

യു.എ.ഇ വിമാനത്താവളങ്ങളിലും യാത്ര ചെയ്യുന്ന രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ള പ്രതിരോധ, മുന്‍കരുതലുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി പൊതുവായി ആര്‍ക്കും യാത്ര ചെയ്യാമെന്നാണ് അറിയിപ്പ്.  

യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനികളും അന്താരാഷ്ട്ര വിമാനക്കമ്പനികളും ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി വിമാന സര്‍വീസുകള്‍ നടത്തും.

യു.എ.ഇയുടെ ട്രാവല്‍ പ്രോട്ടോക്കോള്‍ ബാധകമായിരിക്കും. പുറപ്പെടുന്നതിന് മുമ്പ് പരിശോധനയും വിദേശ രാജ്യങ്ങളില്‍ എത്തിയാലും മടങ്ങി എത്തിയാലും നിര്‍ബന്ധിത ക്വാറന്റൈനും നിരീക്ഷണവും പാലിക്കണം.  യുഎഇ പൗരന്മാര്‍ യാത്ര ചെയ്യമ്പോള്‍ ആശയവിനിമയം സാധ്യമാകുന്നതിന് തൗജൂദിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

 

Latest News