അമേരിക്കയില്‍ മൂന്നാം ദിവസവും റെക്കോര്‍ഡ് കോവിഡ് കേസുകള്‍

വാഷിംഗ്ടണ്‍- അമേരിക്കയില്‍ 24 മണിക്കൂറിനിടെ  57,683 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.

തുടര്‍ച്ചയായി മൂന്നാം ദിവസവും രാജ്യത്ത് റെക്കോര്‍ഡ് രോഗബാധയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

അമേരിക്കയില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 27,93,022 ആയി.  728 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയോടെ മരണസംഖ്യ 1,29,405 ആണ്.

തെക്ക്, പടിഞ്ഞാറന്‍ സ്‌റ്റേറ്റുകളില്‍ രോഗ ബാധ വര്‍ധിക്കുന്നതാണ് പ്രതിദിന കോവിഡ് ബാധിതര്‍ റെക്കോര്‍ഡ് നിലയില്‍ തുടരാന്‍ കാരണം. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ച രാജ്യമാണ് അമേരിക്ക.

 

Latest News