കുവൈത്ത്‌സിറ്റി- വിദേശികള്‍ തിങ്ങിത്താമസിക്കുന്ന ജലീബ് അല്‍ ശുയൂഖ്, മഹ്ബൂല എന്നിവിടങ്ങളില്‍ നൂറു ദിവസത്തിലേറയൊയി തുടരുന്ന ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ആശ്വാസമായി. ജലീബ് അല്‍ ശുയൂഖ്, മഹബൂല നിവാസികള്‍ക്ക് യാത്രാ അനുമതിയുമുണ്ട്.
ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ അധികവും സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണ്. ജോലിയും വരുമാനവും ഇല്ലാതായതോടെ ഇവര്‍ കടുത്ത പ്രതിസന്ധിയിലും ദുരിതത്തിലുമായിരുന്നു. എന്നാല്‍ ഫര്‍വാനിയയില്‍ കര്‍ഫ്യൂ തുടരും.
ജൂലായ് 9 വ്യാഴാഴ്ച മുതല്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന് ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഉപപ്രധാന മന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അല്‍ സാലേഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതോടെ ജോലിക്ക് പോകാനാകാതെ ബുദ്ധിമുട്ടിയിരുന്നവര്‍ക്ക് ആശ്വാസമായി.






