ഓഗസ്റ്റ് ഒന്നുമുതല്‍ വീണ്ടും സര്‍വീസ് തടുങ്ങുമെന്ന് കുവൈത്ത് എയര്‍വേയ്‌സ്

കുവൈത്ത് സിറ്റി- കുവൈത്ത് എയര്‍വേയ്‌സ് വിമാനങ്ങള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പുനരാരംഭിക്കും. കുവൈത്ത് പൊതുമേഖലാ വിമാന കമ്പനി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ റൂട്ടുകളിലും സര്‍വീസ് പുനരാരംഭിക്കുമെന്ന് ട്വീറ്റില്‍ പറയുന്നു.
കോവിഡ് വ്യാപനത്തിനെതിരായ കര്‍ഫ്യൂവിനെ തുടര്‍ന്ന് ഫെബ്രവരി ആദ്യമാണ് വിമാനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്.
കുവൈത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കി വരികയാണ്. രണ്ടാംഘട്ടത്തിലാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്.

 

Latest News