Sorry, you need to enable JavaScript to visit this website.

കോവിഡ്  രോഗം ബാധിക്കുന്ന ഭൂരിഭാഗം  ആളുകള്‍ക്കും വാക്‌സിന്‍ വേണ്ടിവരില്ല

ന്യൂദല്‍ഹി-കോവിഡ് വാക്‌സിന്‍ രോഗം ബാധിക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും ആവശ്യം വരില്ലെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല പ്രൊഫസറും എപ്പിഡെമിയോളജിസ്റ്റുമായ സുനേത്ര ഗുപ്ത.
കോവിഡ് വ്യാപനം തടയാനുളള ദീര്‍ഘകാല പരിഹാരമല്ല ലോക്ഡൗണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമുള്ളവര്‍ക്ക് ഒരു സാധാരണ പനി ബാധിച്ചാലുണ്ടാകുന്ന ഉത്കണ്ഠയേക്കാള്‍ കൂടുതല്‍ കൊറോണ വൈറസ് ബാധയെ കുറിച്ച് ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് ഇത്രയും നാള്‍കൊണ്ട് നാം കണ്ടത്. കോവിഡ് പ്രതിരോധ വാക്‌സിന്‍ നിലവില്‍ വരികയാണെങ്കില്‍ അത് ദുര്‍ബലരായവരെ ചികിത്സിക്കാനായി ഉപയോഗിക്കണം. നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും വൈറസിലെ കുറിച്ചോര്‍ത്ത് ഭയപ്പെടേണ്ട കാര്യമില്ല. സുനേത്ര ഗുപ്ത പറയുന്നു.ഇന്‍ഫളുവന്‍സയെ അപേക്ഷിച്ച് കോവിഡ് ബാധിച്ചുള്ള മരണനിരക്ക് കുറവാണ്. കോവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത് എളുപ്പമാണെന്നാണ് ഞാന്‍ കരുതുന്നത്. അത് ഉടന്‍ തന്നെ സാധ്യമാകും. കൊറോണ വൈറസ് വ്യാപനം സ്വാഭാവികമായി തന്നെ അവസാനിക്കുമെന്നും ഇന്‍ഫഌവന്‍സയെ പോലെ ജീവിതത്തിന്റെ ഭാഗമാകുമെന്നും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം വിവേകപൂര്‍ണമായ ഒരു നടപടിയായിരുന്നെന്നും എന്നാല്‍ വൈറസിനെ കുറേക്കാലത്തേക്ക് അകറ്റി നിര്‍ത്താന്‍ അതു പര്യാപ്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Latest News