Sorry, you need to enable JavaScript to visit this website.

ജെഇഇ മെയിന്‍,നീറ്റ് പരീക്ഷകള്‍; തീരുമാനമെടുക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്രം

ന്യൂദല്‍ഹി- കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നീറ്റ്,ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടറുടെ അധ്യക്ഷതയില്‍ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തി.  ഈ വിഷയത്തില്‍ സര്‍ക്കാരിന് സമിതി നാളെ റിപ്പോര്‍ട്ട് നല്‍കുമെന്ന് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. നീറ്റ് പരീക്ഷ ജൂലൈ 26നും ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18നുമാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ കോവിഡ് ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചേരുക പ്രയാസമാണെന്നും കോവിഡ് ഭീഷണിയില്‍ പരീക്ഷ നീട്ടിവെക്കണമെന്നും രക്ഷിതാക്കളുടെ സംഘടന കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.ഇതേതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കിയത്.
 

Latest News