ജനീവ- അമേരിക്കയില്‍ ബുധനാഴ്ച പുതുതായി 50,000 കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് രാജ്യത്ത് ഒറ്റ ദിവസം ഇത്രയും കേസുകള്‍ വര്‍ധിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വൈറസ് വ്യാപനം തയുന്നതിന് നിര്‍ദേശിക്കപ്പെട്ട മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും അമേരിക്കക്കാര്‍ തയാറാകുന്നില്ലെങ്കില്‍ ദിവസം ഒരു ലക്ഷം വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ജൂണ്‍ ആദ്യ വാരത്തില്‍ ഓരോ ദിവസവും 22,000 പുതിയ കൊറോണ വൈറസ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ജൂണ്‍ അവസാന വാരത്തില്‍ ദിവേസന ഇത് 42,000 ആയി വര്‍ധിച്ചു. ചൊവ്വാഴ്ച 49,286 കോവിഡ് രോഗബാധയാണ് സ്ഥിരീകരിച്ചിരുന്നത്.
ദിവസം 50,000 ലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു രാജ്യം ബ്രസീലാണ്.






