ട്രംപ് ഷെയര്‍ ചെയ്ത ചിത്രം ട്വിറ്റര്‍ നീക്കം ചെയ്തു

വാഷിംഗ്ടണ്‍- യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഷെയര്‍ ചെയ്ത ചിത്രം പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍ ട്വിറ്റര്‍ നീക്കം ചെയ്തു. ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
2015 സെപ്റ്റംബറില്‍ ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ തങ്ങളുടെ ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രമാണ് പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് പത്രം പരാതിപ്പെട്ടത്.
 
പകര്‍പ്പവകാശമുള്ളവര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചിത്രം നീക്കിയെന്നാണ് ട്വിറ്റര്‍ ഇപ്പോള്‍ കാണിക്കുന്നത്.
കോപ്പിറൈറ്റ് ലംഘനം, സംഘര്‍ഷ പ്രേരണ, തെറ്റായ വിവരങ്ങള്‍ എന്നിവ  ചൂണ്ടിക്കാട്ടി ട്വിറ്റര്‍ നേരത്തെയും ട്രംപിന്റെ പോസ്റ്റുകള്‍ നീക്കുകയോ അടയാളപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

 

Latest News