ഈജിപ്ത് വിമാന സര്‍വീസ് തുടങ്ങി; മിഡില്‍ ഈസ്റ്റില്‍ മുന്നറിയിപ്പ് ആവര്‍ത്തിച്ച് ലോകാരോഗ്യ സംഘടന

കയ്‌റോ- കോവിഡ് വ്യാപനത്തില്‍ മിഡില്‍ ഈസ്റ്റ് നിര്‍ണായക ഘട്ടത്തിലാണെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അവഗണിച്ച് ഈജിപ്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഗിസയിലെ പിരമിഡുകള്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്നിട്ടുമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ മൂന്ന് മാസം അടിച്ചട്ട ശേഷമാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിലനില്‍ക്കെ ഈജിപ്ത് സാധാരണ നിലയിലേക്ക് മടങ്ങുന്നത്.

ഈജിപ്ത്, ഇറാന്‍, ഇറാഖ്, പാക്കിസ്ഥാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖയില്‍ കോവിഡ് കേസുകള്‍ പത്ത് ലക്ഷം പിന്നിട്ടിരിക്കയാണെന്നും ഇത് നിര്‍ണായക ഘട്ടമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

മൊറോക്കോ മുതല്‍ പാക്കിസ്ഥാന്‍ വരെ ഈ മേഖലയിലെ 22 രാജ്യങ്ങളിലെ കണക്കാണിത്. മേഖലയിലെ 80 ശതമാനം മരണങ്ങള്‍ ഈജിപ്ത്, ഇറാന്‍, ഇറാഖ്, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ്.

ജൂണ്‍ മാസത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ജനുവരി 29 ന് മേഖലയില്‍ ആദ്യ കേസ് സ്ഥിരീകരിച്ചതിനുശേഷമുള്ള നാലു മാസത്തേക്കാള്‍ കൂടുതലാണെന്ന് ഡബ്ല്യു.എച്ച്.ഒ മിഡില്‍ ഈസ്റ്റ് മേധാവി അഹ്മദ് അല്‍ മന്ദാരി പറഞ്ഞു.

 

Latest News