Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് 34 പേർക്ക് കൂടി കോവിഡ്; പന്ത്രണ്ട് പേർ കൂടി രോഗമുക്തരായി

മലപ്പുറം- ജില്ലയിൽ 34 പേർക്ക് കൂടി ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ ഒമ്പത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 25 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. 
ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


ജൂൺ 23ന് തമിഴ്‌നാട്ടിലെ ചെങ്കൽപ്പെട്ടിൽ നിന്ന് ഒരുമിച്ചെത്തിയ മൂന്നിയൂർ പഞ്ചായത്തിലെ ചുഴലി സ്വദേശി 48 കാരൻ, ചെമ്മാട് പാറക്കടവ് സ്വദേശി 50 വയസുകാരൻ, ജൂൺ 12 ന് ഭോപ്പാലിൽ നിന്ന് തീവണ്ടിയിൽ എത്തിയ ചെറുകര സ്വദേശി (26), ജൂൺ 15 ന് ബംഗളൂരുവിൽ നിന്നെത്തിയ വെറ്റിലപ്പാറ ഊർങ്ങാട്ടിരി സ്വദേശി (23), ജൂൺ നാലിന് ചെന്നൈയിൽ നിന്നെത്തിയ കണ്ണമംഗലം പൂച്ചോലമാട് സ്വദേശി(44), ജൂൺ 17ന് ചെന്നൈയിൽ നിന്നെത്തിയ വാഴയൂർ സ്വദേശിനി (37), ജൂൺ 19ന് ജമ്മുവിൽ നിന്നും പ്രത്യേക തീവണ്ടിയിലെത്തിയ ചീക്കോട് സ്വദേശി (23), ജൂൺ 18ന് ചെന്നൈയിൽ നിന്നെത്തിയ താനൂർ സ്വദേശി (53), ജൂൺ 24 ന് ബംഗളൂരുവിൽ നിന്നെത്തിയ പുത്തനത്താണി അതിരുമട സ്വദേശി (21) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവർ. ജൂൺ 24ന് ഒമാനിൽ നിന്ന് കൊച്ചി വഴിയെത്തിയ പെരുമണ്ണ ക്ലാരി സ്വദേശി (46), ജൂൺ 25 ന് റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ വണ്ടൂർ സ്വദേശി (36), ജൂൺ 24 ന് സലാലയിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴിയെത്തിയ തവനൂർ കാടഞ്ചേരി സ്വദേശി (26), ജൂൺ 20ന് ദമാമിൽ നിന്നും തിരുവനന്തപുരം വഴിയെത്തിയ ചെറിയമുണ്ടം സ്വദേശി (57), അതേ വിമാനത്തിലെത്തിയ ചീക്കോട് സ്വദേശി (36), ജൂൺ 21ന് മസ്‌ക്കത്തിൽ നിന്ന് കണ്ണൂർ വഴിയെത്തിയ വെളിമുക്ക് മൂന്നിയൂർ സ്വദേശി (36), ജൂൺ 25ന് ദമാമിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ വടക്കുംപുറം മൂർക്കനാട് സ്വദേശി (36), ജൂൺ 19 ന് ദമാമിൽ നിന്ന് കൊച്ചി വഴിയെത്തിയ കടുങ്ങപുരം പുഴക്കാട്ടിരി സ്വദേശി (44), ജൂൺ 14 ന് അബുദാബിയിൽ നിന്ന് കൊച്ചി വഴിയെത്തിയ പുലാമന്തോൾ പാലൂർ സ്വദേശിനി(30), ഇവരുടെ 11 ഉം ആറും വയസുള്ള കുട്ടികൾ, ജൂൺ 16 ന് റഷ്യയിൽ നിന്ന് ദൽഹി വഴിയെത്തിയ പെരിന്തൽമണ്ണ പൊന്ന്യാകുർശി സ്വദേശിനി (19), ജൂൺ 17ന് മാൽഡോവയിൽ നിന്ന് കൊച്ചി വഴിയെത്തിയ തലപ്പാറ സ്വദേശി (23), ജൂൺ 16ന് ഷാർജയിൽ നിന്ന് കൊച്ചി വഴിയെത്തിയ പുലാമന്തോൾ പാലൂർ സ്വദേശി (32), ജൂൺ 10 ന് റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പുൽപ്പറ്റ പാലോട്ടിലെ എട്ടു വയസ്സുകാരി, ജൂൺ 12ന് ഷാർജയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തിരുനാവായ പട്ടർനടക്കാവ് സ്വദേശി (24), ജൂൺ 12ന് ജിദ്ദയിൽ നിന്ന് തിരുവനന്തപുരം വഴിയെത്തിയ കോഡൂർ മുണ്ടക്കോട് സ്വദേശി (44), ജൂൺ 13 ദമാമിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ വാഴക്കാട് വാലില്ലാപ്പുഴ സ്വദേശി (45), ജൂൺ 21ന് ജിദ്ദയിൽ നിന്ന് കൊച്ചി വഴിയെത്തിയ കൂട്ടിലങ്ങാടി പെരിങ്ങാട്ടിരി സ്വദേശി (33), ജൂൺ 12 ന് കുവൈത്തിൽ നിന്ന് കണ്ണൂർ വഴിയെത്തിയ വാഴക്കാട് ചേവായൂർ സ്വദേശി (24), ജൂൺ 25ന് ഖത്തറിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ വട്ടംകുളം സ്വദേശി (39), ജൂൺ 12 ന് കുവൈത്തിൽ നിന്ന് കണ്ണൂർ വഴിയെത്തിയ മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി (35), ജൂൺ 17 ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തിരൂർ സൗത്ത് അന്നാര സ്വദേശി (31), ജൂൺ 18 ന് ദുബായിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ താഴെക്കോട് സ്വദേശി (36), ജൂൺ 12 ന് അബുദാബിയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ താനൂർ സ്വദേശിനി (30) എന്നിവർക്ക് വിദേശങ്ങളിൽ നിന്നെത്തിയ ശേഷവും രോഗം സ്ഥിരീകരിച്ചു.

 

കോവിഡ്-19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയിൽ ഐസൊലേഷൻ കേന്ദ്രങ്ങളിൽ ചികിത്സയിലായിരുന്ന 12 പേർ കൂടി ഇന്നലെ രോഗമുക്തരായി. രോഗബാധിതരായി 266 പേർ ചികിത്സയിൽ കഴിയുന്നു. 
ജില്ലയിൽ ഇതുവരെ 551 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1579 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 32,360 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 429 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 347 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ രണ്ട് പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നാല് പേരും തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 66 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ എട്ട് പേരുമാണ് ചികിത്സയിലുള്ളത്. 29,712 പേർ വീടുകളിലും 2219 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ നിന്ന് ഇതുവരെ 10,095 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 8841 പേരുടെ ഫലം ലഭിച്ചു. 8338 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1254 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വിദഗ്ധ ചികിത്സക്കു ശേഷം 279 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.

Latest News