മസ്‌കത്ത്- ഒമാനില്‍ ഒരു മലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ സ്വദേശി ജസ്റ്റിന്‍ (41) ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. കുറച്ച് ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്. മസ്‌കത്തിലെ അല്‍ ഖൂദിലായിരുന്നു താമസം. ഇതോടെ ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികള്‍ 12 ആയി.